തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് സൂചന നൽകി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കങ്കണ. ഗുജറാത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ശ്രീകൃഷ്ണൻ പ്രസാദിച്ചാൽ മത്സരിക്കുമെന്ന് റണാവത്ത് മറുപടി നൽകി. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠ സാധ്യമാക്കിയ ബിജെപി സർക്കാരിനെ നടി പ്രശംസിച്ചു. “ബിജെപി സർക്കാരിന്റെ ശ്രമഫലമായി, 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാർക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം”- കങ്കണ പറഞ്ഞു.
0 അഭിപ്രായങ്ങള്‍