ഈ സദസ് ആരെ കബളിപ്പിക്കാൻ’ കൺകെട്ട് വിദ്യ; നവകേരള സദസിനെതിരെ സമസ്ത സർക്കാരിന്റെ നവകേരള സദസിനെതിരെ സമസ്ത. സമസ്തയുടെ മുഖപത്രത്തിലാണ് വിമർശനം. നവകേരള സദസ് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കൺകെട്ട് വിദ്യയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ചുള്ളതാണ് ലേഖനം. ഈ സദസ് ആരെ കബളിപ്പിക്കാൻ എന്ന തലകെട്ടിലാണ് രൂക്ഷവിമർശനങ്ങളുമായി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്

എംഎൽഎമാർ പങ്കെടുക്കാത്ത സദസ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മാമാങ്കമെന്നും വിമർശനമുണ്ട്. സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് ആയിരം കോടി ചെലവിട്ട് സദസ് സംഘടിപ്പിക്കുന്നതെന്നും ലേഖനം പറയുന്നു. ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ ലേഖനത്തിൽ പ്രശംസിച്ചിട്ടുമുണ്ട്.

നവ കേരള സദസിന് ഇന്നാണ് തുടക്കം. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്‌ നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling