ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല’: രാജ്നാഥ് സിംഗ്
 ഇന്ത്യ ഇന്ന് ഒരു ദുർബല രാജ്യമല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തി ചെയ്യാൻ ശ്രമിച്ചാൽ അവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്നും രാജ്നാഥ് സിംഗ്.

മധ്യപ്രദേശിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയെ ഒരു ദുർബല രാജ്യമായാണ് വിദേശികൾ കണ്ടിരുന്നത്. ലോകം നമ്മുടെ വാക്കുകളെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം ഉയരുകയാണ് – പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ന് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ വാക്കുകൾ കേൾക്കാൻ ലോകം കാതോർക്കും. ഇപ്പോൾ ഇന്ത്യ ഒരു ദുർബല രാജ്യമല്ല. ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയെ ഭീഷണിപ്പെടുത്താൻ കഴിയില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തിക്ക് ശ്രമിച്ചാൽ, അതിർത്തി ഭേദമില്ലാതെ അവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്ക് കഴിയും – രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling