കെപിസിസി യോഗത്തിൽ പങ്കെടുക്കാൻ ബസിലെത്തി രമേശ് ചെന്നിത്തല; തോളിലേറ്റി പ്രവർത്തകർ വേദിയിൽ എത്തിച്ചു

 



ആലപ്പുഴയിൽ നാടകീയ നീക്കങ്ങൾ. ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി വേദിയിൽ എത്തിച്ചു.ഹരിപ്പാട് നിന്നാണ് ബസ്സിൽ കയറിയത്.

ആലപ്പുഴയിൽ കെസി വേണുഗോപാൽ ആധിപത്യം തുടരുന്നതിനിടെയാണ് കൺവെൻഷൻ വേദിയിലേക്ക് ചെന്നിത്തലക്ക് ഗംഭീര സ്വീകരണം നൽകിയത്. താനെന്നും പ്രവർത്തകർക്കൊപ്പം ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പാർട്ടിയെക്കാൾ വലുതല്ല മറ്റെന്തും , പ്രവർത്തകരാണ് പ്രസ്ഥാനത്തിന്റെ ശക്തി.ഹരിപ്പാട് നിന്നും സഹപ്രവർത്തകർക്കൊപ്പം ആലപ്പുഴ ജില്ലാ കൺവെൻഷനിലേക്ക്’ എന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling