കൊലപാതകക്കേസിൽ പ്രതി ചേർക്കപ്പെട്ടയാളുടെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. തൃത്താല കരിമ്പനക്കടവിലാണ് കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന പ്രതിയായിരുന്നു കബീർ. കൊലപാതകം നടന്ന സമീപത്തുനിന്നാണ് കബീറിൻ്റെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്, ഫൊറൻസിക് എന്നിവരുടെ നേതൃത്വത്തിൽ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നൽകിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കബീറിനായി പൊലീസ് കരിമ്പനക്കടവിൽ തിരച്ചിൽ നടത്തിയത്.
0 അഭിപ്രായങ്ങള്‍